ramu
രാമു


മീനങ്ങാടി: വയനാട്ടിലെ കുറുമ സമുദായക്കാരുടെ രാജാവ് തലച്ചിൽ അപ്പാട് രാമു (90) നിര്യാതനായി.

ഭാര്യ: പരേതയായ പതവി. മക്കൾ: എ.ആർ.പ്രഭാകരൻ,ചന്ദ്രൻ, തങ്കമണി, മണികണ്ഠൻ (എ.എസ്.ഐ, മീനങ്ങാടി), പുഷ്പ, ബിന്ദു, സുമ. മരുമക്കൾ: രാധ, കൈരളി, നാരായണൻ, സുജാത, രാമകൃഷ്ണൻ, പരേതനായ ഗോപാലൻ, പത്മനാഭൻ.

മുന്നാംനാൾ അടിയന്തിരം കഴിഞ്ഞ് 13ാം നാൾ സമുദായ ആചാരപ്രകാരം കുന്ന് കുടി മൂപ്പൻമാരും നാലപ്പാടി മുത്തപ്പൻമാരെയും വിളിച്ചു ചേർത്താണ് അടുത്ത തലച്ചിലിന്റെ സ്ഥാനാരോഹണം നടക്കുക. 53-കാരൻ അപ്പാട് സുബ്രമണ്യനായിരിക്കും അടുത്ത തലച്ചിൽ.