thanka
തങ്ക കാവലൻ

കൽപ്പറ്റ: സംസ്ഥാന അവാർഡ് നേടിയ 'കെഞ്ചിര"യുടെ സഹസംവിധായകയും വയനാട്ടിലെ പാതിരിച്ചാൽ അങ്കണവാടി ജീവനക്കാരിയുമായിരുന്ന തങ്ക കാവലൻ (49) നിര്യാതയായി. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

ആദിവാസി കലാകാരന്മാർക്കിടയിലെ സജീവസാന്നിദ്ധ്യമായിരുന്നു. ഭർത്താവ്: പരേതനായ കാവലൻ. മക്കൾ: സുജിത്, സുജിത, സുജാത. മരുമകൾ: സരിത.