kodi
പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്ര തിരുവപ്പന തിറ മഹോത്സവത്തിന് കൊടിയുയർത്തുന്നു

മാനന്തവാടി: മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലെ തിരുവപ്പന തിറ മഹോത്സവം ഇന്ന് സമാപിക്കും.. ബ്രഹ്മഗിരി പെരുകമന ശങ്കര പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്ന കൊടിയേറ്റം. എം.പി ശശികുമാർ,വി.പി ശങ്കരൻ, വി.പി രവീന്ദ്രൻ, കെ.കുമാരൻ, എം.കെ രാജൻ, വി.പി സനോജ്, കെ.പ്രദീശൻ, ദീപ, സതി, സരോജിനി, ലീല എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി.

ഇന്നലെ രാവിലത്തെ പതിവ് പൂജകൾക്കും ഉച്ചപൂജയ്ക്കും ശേഷം വൈകിട്ട് 3 മണിയോടെയായിരുന്ന മലയിറക്കം. തുടർന്ന് മുത്തപ്പൻ വെള്ളാട്ട്, മലക്കാരി വെള്ളാട്ട്, മലക്കാരി തിറ ഗുളികൻ തിറ, ഭഗവതി വെള്ളാട്ട്, കലശം വരവ് എന്നിവ നടന്നു.

ഇന്ന് രാവിലെ 6 ന് തിരുവപ്പന. 9 ന് ഭഗവതി തിറ. 11 ന് കൂടിക്കാഴ്ച്ച. ഒരു മണിയ്ക്കാണ് തിറസമാപനം.