സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി ബഫർ സോൺ പ്രഖ്യാപിച്ച് കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2 ന് കർഷകർ ബത്തേരി സ്വതന്ത്ര മൈതാനി പരിസരത്ത് പ്രതിഷേധജ്വാല തീർക്കും. വിവിധ കർഷക സംഘടനകളെ കൂടാതെ മറ്റും സംഘടനകളും സമരത്തിൽ അണി ചേരും.
കർഷക മുന്നണി യോഗം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് കാർഷിക പുരോഗമന സമിതി ഓഫീസിൽ ചേരുമെന്ന് ചെയർമാൻ ഡോ. പി.ലക്ഷ്മണൻ അറിയിച്ചു.