സമരം നാലിടത്ത്
സുൽത്താൻ ബത്തേരി: വയനാട്ടിലെ ജനങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിൻറെ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ വഴിതടയൽ സമരം നടത്തി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു സമരം .
സുൽത്താൻ ബത്തേരി, കല്ലൂർ, പുൽപ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളിലാണ് വഴി തടഞ്ഞത്. സുൽത്താൻ ബത്തേരി ട്രാഫിക് ജംഗ്ഷനിൽ സംഘടിപ്പിച്ച സമരം കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കെ.ജെ.ദേവസ്യ ഉദ്ഘാടനം ചെയ്തു. സുരേഷ് താളൂർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം.ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, ബേബി വർഗീസ്. കെ.ശശാങ്കൻ, പി.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.സി.യോഹന്നാൻ, കെ.കെ.പൗലോസ്, അമീർ തുടങ്ങിയവർ നേതൃത്വം നൽകി.
കല്ലൂരിലെ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി.ബേബി ഉദ്ഘാടനം ചെയ്തു. സി.ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ജയപ്രകാശ്, എം.എസ്.ഫെബിൻ, ടി.കെ.ശ്രീജൻ, എം.കെ.ബാലൻ, എന്നിവർ സംസാരിച്ചു. എൻ.ഉസ്മാൻ, ഗോപീദാസ്, എം.എ.സുരേഷ്, എൻ.സിദ്ദീഖ്, എ.ബി.അഖില, പുഷ്പ ഭാസ്‌കരൻ, ഷീന കല്ലുമുക്ക് എന്നിവർ നേതൃത്വം നൽകി.
തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടിക്കുളത്ത് സംഘടിപ്പിച്ച സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി സഹദേവൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ എരിയാ സെക്രട്ടറി കെ.ആർ ജിതിൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.കെ.ശങ്കരൻ, സി.കെ പുരുഷോത്തമൻ, എം.ബി സൈനുദ്ദീൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് എ.കെ.ജയഭാരതി. ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി ശ്രീജിത്ത്, എസ് എഫ് ഐ ഏരിയാ സെക്രട്ടറി ജോയൽ ജോസഫ് എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് പുൽപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിലായിരുന്നു വഴിതടയൽ. സമരം സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗം പി.എസ് ജനാർദനൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്.എസ് ജില്ലാ ട്രഷറർ കെ.ആർ ജയരാജ് അധ്യക്ഷത വഹിച്ചു. അനിൽ സി. കുമാർ, ഇ.എ ശങ്കരൻ, അജീഷ്, മുഹമ്മദ് ഷാഫി, ബിന്ദു പ്രകാശ്, അനിൽ മോൻ എന്നിവർ സംസാരിച്ചു.
വയനാടിനെ ഏറെ പ്രതികൂലമായി ബാധിക്കുന്ന വിജ്ഞാപനത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് എൽ.ഡി.എഫ് തയ്യാറാണെന്ന് നേതൃത്വം വ്യക്തമാക്കി. യു.ഡി.എഫും ബി.ജെ.പിയും ഇതിന് തയ്യാറാവണം. വിജ്ഞാപനത്തിനെതിരെ ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിക്കാനും കേന്ദ്രത്തിൽ ആവശ്യമായ ഇടപെടൽ നടത്താനും വയനാട് എം.പി രാഹുൽഗാന്ധി മുന്നോട്ടുവരണം.
സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശങ്ങൾ അവഗണിച്ചാണ് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം ഇറക്കിയത്. ഇതിനെതിരെ തുടരുന്ന പ്രക്ഷോഭത്തിൽ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി അണി നിരക്കണമെന്നും മുന്നണി നേതൃത്വം ആവശ്യപ്പെട്ടു.