പടിഞ്ഞാറത്തറ: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ)യുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറത്തറയിൽ തളിർ കാർഷിക കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽ കുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, കാർഷിക ഉൽപ്പന്ന സാമഗ്രികൾ തുടങ്ങിയവ മിതമായ നിരക്കിൽ ഇവിടെ നിന്നും ലഭ്യമാവും. സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത് പ്രസിഡൻറ് പി.ബാലൻ ആദ്യ വിൽപ്പന നിർവഹിച്ചു. വാർഡ് മെമ്പർമാരായ ബിന്ദു ബാബു, സാജിത നൗഷാദ്, പി.എ.ജോസ്, സ്വാശ്രയ കർഷകസമിതി പ്രസിഡൻറ് കെ.ടി. കുഞ്ഞബ്ദുള്ള, വി.എഫ്.പി.സി.കെ ജില്ലാ മാനേജർ യു. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.