moidu
മൊയ്തു

തരുവണ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് തൊഴിലാളി മരിച്ചു. തരുവണ പുലിക്കാട് മുതിര മൊയ്തു (50) ആണ് മരിച്ചത്. തരുവണയിലെ സ്വകാര്യവ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നു വീണാണ് അപകടം. കൂടെയുണ്ടായിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അയൽവാസികളെത്തി സ്ലാബ് മാറ്റി മൊയ്തുവിനെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ:സൂറ.മക്കൾ: റുബീന, റുഹൈമ, റിയാസ്. മരുമക്കൾ: ഗഫൂർ, ഷമീർ.