
കൽപ്പറ്റ: വയനാട് ഡി.സി.സി സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ ലോക് താന്ത്രിക് ജനതാദളിൽ (എൽ.ജെ.ഡി) ചേർന്നു.
കോൺഗ്രസ് നേതാവായിരുന്ന പരേതനായ പി.കെ. ഗോപാലന്റെ മകനാണ് ഇദ്ദേഹം. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പുളിയാർമലയിൽ എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാറിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു.