ആലപ്പുഴ: സംഭരണത്തിനുള്ള നെല്ലിന്റെ ഗുണമേന്മ നിശ്ചയിക്കാനുള്ള അധികാരം മില്ലുടമകളിൽ നിന്ന് മാറ്റി കൃഷി, സിവിൽ സപ്‌ളൈസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കൊടും വേനലിലും ഈർപ്പത്തിൻറ പേരിൽ ഒരു ക്വിന്റൽ നെല്ലിന് പത്ത് മുതൽ പതിനൊന്ന് കിലോഗ്രാം നെല്ലിന്റെ കിഴിവ് വരുത്തുന്നതിന് ഒരു നീതികരണവുമില്ലന്ന് ബേബി പാറക്കാടൻ പറഞ്ഞു.