മാരാരിക്കുളം . മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 13ന് ആറാട്ടോടെ സമാപിക്കും. കൊടിയേറ്റിന് മുന്നോടിയായി ഇന്ന് രാവിലെ 7 മുതൽ പഞ്ചാക്ഷര ജപയജ്ഞം നടത്തും. 7.30ന് ദ്റവ്യകലശപൂജയും തുടർന്ന് ദ്റവ്യകലശാഭിഷേകവും. രാത്രി ചുറ്റുവിളക്ക്. നാളെ രാവിലെ പന്തീരടിപൂജ,11.30ന് തന്ത്റി മോനാട്ട് കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് കൊടിയേറ്റ് സദ്യ,വൈകിട്ട് താലപ്പൊലി. 5ന് രാവിലെ ഋഗ്വേദജപം,വൈകിട്ട് കാഴ്ചശ്രീബലി,രാത്രി കഥകളി. 6ന് രാവിലെ ഋഗ്വേദജപം,വൈകിട്ട് 7ന് സമ്പ്രദായഭജന,10ന് കഥകളി. 7ന് രാവിലെ 9ന് നവഗ്രഹങ്ങൾക്ക് കലശാഭിഷേകം,9.30ന് ഓട്ടൻതുള്ളൽ,വൈകിട്ട് 4.30ന് കാഴ്ചശീവേലി,7ന് സർപ്പംപാട്ട്,8ന് വലിയതളിച്ചുകൊട, നൂറുംപാലും,8.30ന് വിളക്കിനെഴുന്നെള്ളിപ്പ്, സോപാനസംഗീതം. 8ന് രാവിലെ യജുർവേദജപം,വൈകിട്ട് കാഴ്ചശീവേലി. 7ന് ഓട്ടൻതുള്ളൽ. 9ന് യജുർവേദജപം,വൈകിട്ട് 7ന് സംഗീതക്കച്ചേരി. 10ന് പ്രദോഷപൂജയും ഋഷഭവാഹനഎഴുന്നെള്ളിപ്പും, രാവിലെ 7ന് ശ്രീരുദ്റജപം,9.30ന് തിരുവോണപൂജ, അഷ്ടാഭിഷേകം, ഉച്ചയ്ക്ക് 12.30ന് ഉത്സവബലി. 2ന് ഉത്സവബലി ദർശനം, വൈകിട്ട് 6ന് പുഷ്പാഭിഷേകം,7ന് സോപാനസംഗീതം, 7.30ന് പ്രദോഷശീവേലി, രാത്രി 8.30ന് പ്രദോഷ നൃത്തം, 9.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 11ന് ശിവരാത്രി ഉത്സവം,രാവിലെ സാമവേദജപം, 9ന് ശീവേലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക്12ന് ഓട്ടൻതുള്ളൽ,വൈകിട്ട് സോപാനസംഗീതം,രാത്രി 8ന് കാഴ്ചശീവേലി, 11ന് സംഗീതാരാധന. 11.30ന് ശിവരാത്രി പൂജ. പുലർച്ചെ 1ന് വിളക്കിനെഴുന്നള്ളിപ്പ്. 12ന് പള്ളിവേട്ട ഉത്സവം,വൈകിട്ട് കാഴ്ചശീവേലി, വൈകിട്ട് ചാക്യാർകൂത്ത്, രാത്രി 8.30ന് പള്ളിവേട്ട,10.30ന് പള്ളിക്കുറുപ്പ് പൂജ. 13ന് ആറാട്ട് ഉത്സവം. രാവിലെ ആറാട്ട് ബലി, ആറാട്ടെഴുന്നള്ളിപ്പ്, 10.30ന് ആറാട്ട് സമുദ്റത്തിൽ, 11ന് കൂടിയാറാട്ട്. 11.30ന് ആറാട്ട് പൂജ, ഉച്ചയ്ക്ക് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്,1ന് തിരുസന്നിധിയിൽ പറയെടുപ്പ്. ആറാട്ട് വഴിയിലും കടകളിലും നിറപറ സമർപ്പിച്ചുകൊണ്ടിരുന്നവർക്ക് ക്ഷേത്രത്തിൽ പറ നിറയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാവുമെന്ന് ദേവസ്വം അറിയിച്ചു.