മാന്നാർ: അഴിമതിയും സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും നടത്തി ജനങ്ങളെ വഞ്ചിച്ച പിണറായി സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളജനത തിരിച്ചടി നൽകുമെന്ന് കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്. ചെന്നിത്തല കോൺഗ്രസ് ഭവനിൽ ചേർന്ന മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സണ്ണി കോവിലകം, എം. ശ്രീകുമാർ, ഹരി പാണ്ടനാട്, തമ്പി കൗണടിയിൽ, സതീഷ് ശാന്തിനിവാസ്, നാഗേഷ് കുമാർ, അജിത്ത് പഴവൂർ, ടി.കെ. ഷാജഹാൻ, സണ്ണി പുഞ്ചമണ്ണിൽ, പി.ബി. സൂരജ്, രാജേഷ് നമ്പ്യാരേത്ത്, ഷാജി കോവുമ്പുറം, ഹരി ആര്യമംഗലം, സജീവ് വെട്ടിക്കാട്, ടി.എ. പ്രമോദ്, ബാലചന്ദ്രൻ നായർ, ഹരികുമാർ മൂരിത്തിട്ട തുടങ്ങിയവർ സംസാരിച്ചു. പാചക വാതക ഇന്ധന വില വർധനവിനെതിരെ മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.