മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ പാവുക്കര കിഴക്ക് 6188--ാം നമ്പർ ശാഖായോഗത്തിലെ വനിതാ സംഘം യൂണിറ്റിന്റെ വിശേഷാൽ പൊതുയോഗം യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ സഘടനാ സന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, സൈബർ സേന ജില്ല വൈസ് ചെയർമാൻ അരുൺ അച്ചു, വനിതാസംഘം യൂണിയൻ അഡ്ഹോക് കമ്മറ്റി അംഗം അനിത സദാനന്ദൻ , ശാഖ യോഗം പ്രസിഡന്റ് വിശ്വനാഥൻ, സെക്രട്ടറി സതീശൻ എന്നിവർ സംസാരിച്ചു. ശാഖ വനിതാ സംഘം പ്രസിഡന്റ് ലളിതമ്മ സ്വാഗതവും സെക്രട്ടറി കുസുമവല്ലി രാജൻ നന്ദിയും പറഞ്ഞു.