കറ്റാനം: നിലം നികത്തുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൊടികുത്തി പ്രതിഷേധിച്ചു. കറ്റാനം പത്താം വാർഡിലുള്ള ഒരേക്കറോളം നിലമാണ് ഗ്രാവലിട്ട് നികത്തുന്നത്. ഇതിനെതിരെ വാർഡ് കോൺഗ്രസ് കമ്മിറ്റി നിലം നികത്തൽ തടഞ്ഞ് സ്ഥലത്ത് കൊടികുത്തി പ്രതിഷേധിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് തോമസ് നൈനാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഒ .ശാമുവേൽ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി അംഗം കൊച്ചു കോശി ജോർജ്, ബ്ലോക്ക് സെക്രട്ടറി ടി.രാജൻ, മണ്ഡലം സെക്രട്ടറിമാരായ ബോബി വർഗീസ്, ടി. മധു, ബൂത്ത് പ്രസിഡന്റ് പ്രിൻസ് പി ജോഷ്വാ, പൊന്നമ്മ ശിവരാമൻ, ലിസി കോയിപ്പുറത്ത്, പുരുഷൻ തുടങ്ങിയവർ സംസാരിച്ചു.