ആലപ്പുഴ: പെട്രോൾ,ഡീസൽ, ഗ്യാസ് വിലവർദ്ധനയ്ക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കടകൾ അടച്ച് പ്രതിഷേധിക്കും. ജില്ലാ ആസ്ഥാനത്ത് ധർണ്ണയും പ്രതിഷേധ പ്രകടനം നടത്തും. യോഗം സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ആലപ്പാട് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ സി.കെ.വിജയകുമാർ,അഹമ്മദ് കൊല്ലക്കടവ്,അജിത്ത് പഴവൂർ,തോമസ് ആന്റണി,സക്കീർ പല്ലന,ജലാൽ വഹാബ്,അജിത് കുമാർ എന്നിവർ സംസാരിച്ചു.