കുമാരപുരം: മുണ്ടോലിൽ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളിപ്പ് മാർച്ച് 3 ന് 8.10 നും 8.40 നും മദ്ധ്യേ മംഗലത്ത് മഠത്തിൽ കുടുംബക്കാരുടെ കൈനീട്ട പറ സ്വീകരിച്ച് ആരംഭിക്കും. കണ്ടത്തിലമ്മയുടെ മൂലസ്ഥാനത്ത് അരിപ്പറ സ്വീകരിക്കുന്നതിനായി ഭഗവതി എഴുന്നള്ളുമ്പോൾ ഭക്തർക്ക് അവിടെ പറ സമർപ്പിക്കാം. 12ാം തീയതി വരെ ഭക്തർക്ക് രാവിലെ 7.30 മുതൽ 10 മണി വരെ നിറപറ സമർപ്പിക്കാവെന്ന് അസി.കമ്മീഷണർ ദിലീപ്കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ അഖിൽ ജി. കുമാർ, ഉപദേശക സമിതി പ്രസിഡന്റ് ആർ.ബാബു, സെക്രട്ടറി ജി. ശശികുമാർ എന്നിവർ അറിയിച്ചു.