s

അങ്കണവാടി ജീവനക്കാർ വീടുകളിലെത്തി നിർദ്ദേശങ്ങൾ നൽകും

ആലപ്പുഴ : വേനൽക്കാലത്ത് കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ കരുതലുമായി അങ്കണവാടി ജീവനക്കാർ. പ്രദേശത്തെ അങ്കണവാടികളിലെ ജീവനക്കാർ കുട്ടികളുടെ വീടുകളിലെത്തി വേനൽക്കാലത്ത് കൈക്കൊള്ളേണ്ട മുൻകരുതലുകളെപ്പറ്റി രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകും. ഇതു കൂടാതെ , ഗൂഗിൾ മീറ്റ് വഴിയും രക്ഷിതാക്കളുമായി സംവദിക്കും.

അങ്കണവാടികളിൽ കൃഷിചെയ്തിട്ടുള്ള ചീര, മുരിങ്ങ, പച്ചക്കറികൾ എന്നിവ കുട്ടികൾക്കുള്ള പോഷകാഹാര സാധനങ്ങൾക്കൊപ്പം ജീവനക്കാർ വീട്ടിലെത്തിക്കും. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ അമൃതംപൊടി, ന്യൂട്രിബാർ മിഠായി, മിൽമ പാൽ എന്നിവയാണ് വിതരണം ചെയ്യുന്നത്. ആഴ്ചയിൽ ഒരുദിവസം മിൽമയുടെ പാൽ 180 മില്ലീ ലിറ്റർ വീതമാണ് നൽകുന്നത്. മൂന്നു മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്ക് തേനമൃത് പദ്ധതിയുടെ ഭാഗമായി ന്യൂട്രിബാർ മിഠായി വിതരണം ചെയ്യുും. ഈ മിഠായി കഴിക്കുന്നതുവഴി പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ സാധിക്കും. അരി, ഗോതമ്പ്, ചോളം, റാഗി, നിലക്കടല, സോയാബീൻ, എള്ള്, പനം ശർക്കര, ഗ്ലൂക്കോസ്, പൊട്ടുകടല എന്നിവയാണ് മിഠായിയിൽ അടങ്ങിയിരിക്കുന്നത്. പത്തു ഗ്രാമിന്റെ രണ്ട് മിഠായിയാണ് ഒരോ കുട്ടിക്കും എല്ലാ മാസവും വിതരണം ചെയ്യുന്നത്. ഇവ കൂടാതെ ചെറുപയർ, ഗോതമ്പ് എന്നിവയും വിതരണം ചെയ്യുന്നു.

കുട്ടികളെ ശ്രദ്ധിക്കണം

 വെയിലത്ത് പുറത്ത് കളിക്കാൻ അനുവദിക്കരുത്

 തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകുക

 അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുക

കുട്ടികൾ ഇരിക്കുന്ന ഭാഗത്ത് ഫാൻ പ്രവർത്തിപ്പിക്കുക

 ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ കുട്ടികൾ വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക

പരാതി നൽകാം

കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ അങ്കണവാടി ജീവനക്കാർ എത്തിച്ച് നൽകിയില്ലെങ്കിൽ പരാതി നൽകാം. ഗൂഗിൾ മീറ്റ് വഴി രക്ഷിതാക്കൾക്ക് ഇത്തരം പരാതികൾ പറയാനും അവസരം ലഭിക്കും. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽതന്നെ കഴിക്കുന്ന കുട്ടികൾക്കുള്ള എല്ലാ പ്രശ്‌നങ്ങൾക്കും കൗൺസിലിംഗും നൽകി വരുന്നുണ്ട്.

....

'' ഓരോ സെക്ടറിന്റെ കീഴിലുമുള്ള 5 വയസിൽ താഴെയുള്ള കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും പോഷകാഹാരങ്ങൾ വിതരണം ചെയ്യുന്നുണ്ട്. വേനൽകാലത്ത് വീടുകളിൽ എത്തി കുട്ടികളെ സന്ദർശിക്കും

(പാർവതി,അങ്കണവാടി അദ്ധ്യാപിക)