ആലപ്പുഴ: മത്സ്യ മേഖലയെ ഒന്നാകെ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ മത്സ്യബന്ധന നിയമം പിൻവലിക്കുക, മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്ന ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യതൊഴിലാളി സംരക്ഷണ സദസ് സംഘടിപ്പിക്കുവാൻ മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മറ്റി തീരുമാനിച്ചു . 6ന് വൈകിട്ട് 4 ന് തുമ്പോളിയിൽ സംഘടിപ്പിക്കുന്ന സദസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ് ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനനും ജനറൽ സെക്രട്ടറി വി.സി.മധുവും അറിയിച്ചു.