ആലപ്പുഴ: കേരള സാമൂഹ്യപഠനവേദിയുടെ ആഭിമുഖ്യത്തിൽ ആര്യാട് ചെമ്പന്തറയിൽ നടന്ന നിയമബോധവത്കരണ പരിപാടി കെ.എസ്.പി.വി പ്രസിഡന്റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇ. ഷാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സൗജന്യനിയമസഹായം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ സബ് ജഡ്ജ് കെ.ജി. ഉണ്ണികൃഷ്ണൻ ക്ലാസ് നയിച്ചു.
അഡ്വ. നാസർ എം. പൈങ്ങാമഠം ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്തംഗം പി.യു. അബ്ദുൾ കലാം, പി.എസ്. മാത്യു, ബേബി തോമസ്, ഹനീഷ്, കെ.ആർ. ഹരീഷ്, പി.എൻ. മധു, ബിജു പി.ആർ, റ്റി.എ. ജോർജ്, ദീപ ആർമിൻ, സാവിയോ പീറ്റർ, രേണുകദേവി എന്നിവർ സംസാരിച്ചു.