ആലപ്പുഴ: കടലും കടൽത്തീരങ്ങളും അമേരിക്കൻ കമ്പനിക്ക് തീറെഴുതിയ എൽ.ഡി.എഫ് സർക്കാരിനെതിരെ മുൻ മന്ത്രി ഷിബു ബേബിജോണും എം.വിൻസെന്റ് എം.എൽ.എയും നയിക്കുന്ന തീരദേശ മാർച്ചിന് വമ്പിച്ച വരവേല്പ് നൽകുവാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തൃക്കുന്നപ്പുഴ, വളഞ്ഞവഴി, മാരാരിക്കുളം, അർത്തുങ്കൽ, ചാപ്പക്കടവ് എന്നിവിടങ്ങളിലാണ് സ്വീകരണ യോഗങ്ങൾ.
യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, കൺവീനർ അഡ്വ.ബി.രാജശേഖരൻ, എ.എം.നസീർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ഡി.സുഗതൻ, എ.എ.ഷുക്കൂർ, സണ്ണിക്കുട്ടി, എ.എൻ.പുരം ശിവകുമാർ, കോശി തുണ്ടുപറമ്പിൽ, കറ്റാനം ഷാജി, എസ്.എസ്.ജോളി, ബാബു വലിയവീടൻ, ബഷീർകുട്ടി.എ തുടങ്ങിയവർ സംസാരിച്ചു.