വള്ളികുന്നം : അനിൽ നീണ്ടകരയുടെ 'കറുത്ത പക്ഷി പറയാൻ ബാക്കി വെച്ചത് ' എന്ന പുസ്തകത്തിന്റെ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാർ സി.എസ് സുജാതയ്ക്ക് നൽകി നിർവ്വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം വള്ളികുന്നം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ടി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ .സാബു കോട്ടുങ്കൽ,വള്ളികുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു കൃഷ്ണ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ഇലിപ്പക്കുളം രവീന്ദ്രൻ ,ഏരിയ സെക്രട്ടറി വള്ളികുന്നം രാജേന്ദ്രൻ, രാജൻ കൈലാസ്, ബി.ഷാനവാസ്, ലേഖ എസ്. ബാബു, റീന ടി.രഘുനാഥ്, രാജൻ മണപ്പള്ളി, കെ.മൻസൂർ, കെ.രാജു, ജി മുരളി ,കെ മൻസൂർ, അനിൽ നീണ്ടകര തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അഹമ്മദ് മൊയ്തീന്റെ നേതൃത്വത്തിൽ ഗസൽ സന്ധ്യയും നടന്നു.