
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ജില്ലയിൽ ഇന്ന് പര്യടനം നടത്തും.കോട്ടയം ജില്ലയിലെ പര്യടനം പൂത്തിയാക്കി രാവിലെ 9.30ന് ജില്ലാ അതിർത്തിയായ തണ്ണീർമുക്കത്ത് എത്തുന്ന വിജയ യാത്രയെ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ. മേഖല പ്രസിഡന്റ് കെ.സോമൻ. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഡി.അശ്വനിദേവ്, പി.കെ.വാസുദേവൻ, ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
തുടർന്ന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ തുറവൂർ ക്ഷേത്രത്തിന് മുന്നിൽ എത്തും. 10.30ന് നടക്കുന്ന സ്വീകരണസമ്മേളനം ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയും ഉച്ചക്ക് 12ന് ആലപ്പുഴ പോപ്പിഗ്രൗണ്ടിലെ സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷ
ശോഭ സുരേന്ദ്രനും വൈകിട്ട് 4ന് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടക്കുന്ന യോഗം കേന്ദ്രമന്ത്രി വി.മുരളീധരനും 5ന് മാവേലിക്കരയിലെ സമ്മേളനം എ.പി.അബ്ദുള്ളക്കുട്ടിയും 6ന് ചെങ്ങന്നൂരിൽ ജില്ലാതല സമാപന സമ്മേളനംയുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം.പിയും ഉദ്ഘാടനം ചെയ്യും .
വിവിധ യോഗങ്ങളിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, അഡ്വ. ജോർജ് കുര്യൻ, അഡ്വ. പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. ജി.രാമൻ നായർ, വി.വി.രാജൻ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ്.സുരേഷ്, അഡ്വ. ബി.ഗോപാലകൃഷ്ണൻ, പി.രഘുനാഥ്, ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഒ.എം.ശാലീന, സംസ്ഥാന സമിതി അംഗങ്ങളായ സന്ദീപ് വാചസ്പതി, പി.ആർ.ശിവശങ്കരൻ, ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും.