ആലപ്പുഴ: മുൻഗണന കാർഡുടമകൾക്ക് മാത്രം മണ്ണെണ്ണ നൽകുകയും പൊതു വിഭാഗം കാർഡുടമകൾക്ക് മണ്ണെണ്ണ നിഷേധിക്കുകയും ചെയ്യുന്ന നയം കേന്ദ്ര തിരുത്തണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു . 88.ലക്ഷം കാർഡ് ഉടമകളിൽ 37ലക്ഷം കാർഡ് ഉടമകൾക്ക് മാത്രം മണ്ണെണ്ണ അനുവദിക്കുന്നത് പതിറ്റാണ്ടുകളായി നില നിൽക്കുന്ന പൊതു വിതരണം സമ്പ്രദായം തകർക്കും. കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായ പൊതുവിതരണ സമ്പ്രദായം സംരക്ഷിക്കുന്ന നടപടി അടിയന്തിരമായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി കൃഷ്ണപ്രസാദും ഓർഗനൈസിംഗ് സെക്രട്ടറിഎൻ.ഷിജീറും ആവശ്യപ്പെട്ടു.