ആലപ്പുഴ: വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മറ്റി തൊഴിലാളികളുടെ കുടുംബസംഗമവും ദീർഘകാലം യൂണിയൻ പ്രസിഡന്റായിരുന്ന പി.കെ.സോമൻ അനുസ്മരണവും നടന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വി.എസ്.മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം സുന്ദരൻ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ.അശോക് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.പി.ജോസ് നന്ദിയും പറഞ്ഞു.