pipe-water

മുതുകുളം : പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആറുമാസത്തിലേറെയായിട്ടും പരിഹാരം കാണാതെ വാട്ടർ അതോറിട്ടി . ആറാട്ടുപുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മീനത്ത് പടിഞ്ഞാറു ഭാഗത്താണ് പൈപ്പ് പൊട്ടിയത് .സമീപത്തെ തോട്ടിൽ നിന്നും അഴുക്കു വെള്ളം കുടിവെള്ളത്തിൽ കലരുന്നതും ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നു . കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം .