ആലപ്പുഴ: ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ എന്നിവരുടെ യോഗം ഇന്ന് രാവിലെ 10നും ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗം ഉച്ചക്ക് രണ്ടിനും ഡി.സി.സിയിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി.സഞ്ജീവ് ഭട്ട് അറിയിച്ചു.
യു.ഡി.എഫ് അമ്പലപ്പുഴ നിയോജകമണ്ഡലം കൺവീനറായി ആർ.സനൽകുമാറിനെ യു.ഡി.എഫ് സംസ്ഥാന സമിതി കൺവീനർ എം.എം.ഹസൻ നിയമിച്ചതായി ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ അറിയിച്ചു