അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രത്തിലെ ഉത്സവ പൂജ തുടങ്ങി.ആറിന് ഗരുഢ വാഹന എഴുന്നള്ളിപ്പോടെ സമാപിക്കും. കൊടിയേറ്റ് ചടങ്ങ് ഇല്ലാത്ത ക്ഷേത്രത്തിൽ തന്ത്രി തുറവൂർ പൊന്നപ്പൻ, മേൽശാന്തി എസ്.പി.സുമേഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഗന്ധർവ്വസ്വാമിക്ക് പള്ളിക്കാപ്പ് ചാർത്തൽ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്.ഇന്ന് രാവിലെ 9.30ന് യക്ഷിയമ്മയ്ക്ക് തിരുക്കാപ്പ് ചാർത്തൽ, 11 ന് ഭസ്മക്കളം, വൈകിട്ട് 5ന് സർപ്പക്കളം.4 ന് രാവിലെ 8.30 ന് പറയ്ക്കെഴുന്നള്ളിപ്പ്, 11.30 ന് ഭസ്മക്കളം, രാത്രി 8.30 ന് താലം വരവ്, 9 ന് സർപ്പക്കളം, 5ന് പുലർച്ചേ 3.30 ന് ഗന്ധർവ്വക്കളവും പാട്ടും.രാത്രി ഒന്നിന് കൂട്ടക്കളം, തുടർന്ന് യക്ഷിയമ്മയ്ക്ക് മുഴുക്കാപ്പ് ചാർത്തൽ.എതിരേൽപ്പ് ഉത്സവ ദിനമായ 6 ന് രാവിലെ പുഷ്പാലങ്കാരം, വൈകിട്ട് 7ന് ഗരുഡവാഹന എഴുന്നള്ളിപ്പുകൾ ആരംഭിക്കും.വിവിധ കേന്ദ്രങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് 5 ഗരുഡവാഹനങ്ങൾ എഴുന്നള്ളും. രാത്രി10 ന് എഴുന്നള്ളിപ്പ് സമാപിക്കും.പുലർച്ചെ ഗന്ധർവ്വക്കളവും പാട്ടും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്സവ ചടങ്ങുകൾ കർശന നിയന്ത്രണങ്ങളോടെയാണ് നടത്തുന്നതെന്ന് ക്ഷേത്ര ഭാരവാഹികളായ എൻ.പി.ഷൺമുഖൻ, വി.കെ.മോഹനൻ, വി.കെ.സുരേഷ്, അനിൽകുമാർ, വി.പി.അരവിന്ദാക്ഷൻ എന്നിവർ അറിയിച്ചു.