മാവേലിക്കര : കൊവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങളുടെ പേരിൽ കേരള ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് ഭരണിക്കാവ് സഹകരണ ബാങ്ക് അർഹമായി. ജില്ലയിലെ ഏറ്റവും മികച്ച ബാങ്കായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽ നിന്നും ബാങ്ക് ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങും. ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.