ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് മേട്ടുംപുറം മഖാം ഉറൂസ് നാളെ മുതൽ 7 വരെ ചടങ്ങുകൾ മാത്രമായി നടക്കും.മേട്ടുംപുറം ഉപ്പാപ്പ അന്ത്യവിശ്രമം കൊള്ളുന്ന മലമുകളിലെ മഖാം എന്നാണ് മേട്ടുംപുറം മഖാം അറിയപ്പെടുന്നത്. 4 ന് രാവിലെ 7 -30ന് ആദിക്കാട്ടുകുളങ്ങര ദർഗ്ഗാ ശെരീഫിൽ നിന്നും കൊടിയെടുപ്പിനു ശേഷം ദിഖ്ർ ജാഥ പുറപ്പെട്ട് മേട്ടുംപുറത്ത് എത്തി ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ് കൊടിയേറുന്നതോടെ ഉറൂസിന് തുടക്കമാവും.
രാത്രി 8 ന് ഖുത്തുബിയ്യത്ത് റാത്തീബ് നടക്കും. 5 നും 6 നും രാവിലെ 8 മുതൽ മഖാം സിയാറത്തും, നേർച്ചകൾ അർപ്പിക്കലും. 6 ന് രാത്രി 8 ന് മതപ്രഭാഷണത്തിന് ചീഫ് ഇമാം ഫഹ്റുദീൻ അൽ ഖാസിമി നേതൃത്വം നൽകും.
11 ന് ഖത്തം ദുആയ്ക്ക് പത്തനാപുരം മിസ്ബാഹുൽ ഹുദാ അറബിക് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ മൗലവി നേതൃത്വം നൽകും. തുടർന്ന് അന്നദാനം. രാത്രി 8 ന് ആത്മീയപ്രഭാഷണം, 9 ന് നടക്കുന്ന ദു:ആ മജ് ലിസിന് അജ്മീർ പൂക്കോയഹൈദറുസി തങ്ങൾ നേതൃത്വം നൽകും. ഒരുക്കങ്ങൾ പൂർത്തിയായതായി ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ്, സെക്രട്ടറി യുസുഫ് റാവുത്തർ ഭാരവാഹികളായ സാബു ഹബീബ്, അനീഷ് ഉസ്മാൻ, എൻ.അനീഷ് എന്നിവർ അറിയിച്ചു.