ചേർത്തല: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് ജില്ലയിൽ പ്രവേശിക്കും.കോട്ടയത്ത് നിന്നെത്തുന്ന യാത്രയെ ജില്ലാ കവാടമായ തണ്ണീർമുക്കത്ത് പ്രവർത്തകർ സ്വീകരിക്കും.
ചേർത്തല- അരൂർ നിയോജകമണ്ഡലങ്ങളുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം. തണ്ണീർമുക്കം, വാരനാട് കവല, ചെങ്ങണ്ട, മാക്കേക്കടവ്, തൈക്കാട്ടുശേരി വഴി യാത്ര തുറവൂരിലെത്തും. രാവിലെ 10ന് തുറവൂർ മഹാക്ഷേത്രത്തിന് മുന്നിൽ ചേരുന്ന സമ്മേളനം ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷനാകും. സംസ്ഥാന നേതാക്കളായ ജി. രാമൻനായർ, സന്ദീപ് വാര്യർ തുടങ്ങിയവർ സംസാരിക്കും. ചേർത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ സ്വാഗതം ആശംസിക്കും. യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.