ഹരിപ്പാട്. പാനൂർ ചേലക്കാട് കടൽത്തീരത്തു നിന്ന് രാത്രിയിൽ മണ്ണെടുക്കുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റത്തിനു ശ്രമിച്ച സംഘത്തിലെ യുവാവ് പിടിയിൽ. പാനൂർ വളവനാട് ഷാനവാസിനെയാണ് (34) തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു. സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ മണൽ നിറച്ച പെട്ടിവണ്ടിയുമായി രക്ഷപ്പെട്ടു. രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.