ചേർത്തല: ആർ.എസ്.എസ് മുഖ്യശിക്ഷക് വയലാർ തട്ടാപറമ്പ് നന്ദുകൃഷ്ണയുടെ കൊലപാതകത്തിൽ അന്വേഷണം ഉൗർജ്ജിതം. സംശയമുള്ളവരെ സ്​റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുക്കലും വിവരശേഖണവും നടക്കുകയാണ്.

തിങ്കളാഴ്ച കസ്​റ്റഡിയിൽ ലഭിച്ച 8 പ്രതികളെയും വിശദമായി ചോദ്യം ചെയ്തു. കേസിൽ ആകെ 9 പ്രതികൾ പിടിയിലായിട്ടുണ്ട്. 25 പേരെയാണ് പ്രാഥമിക അന്വേഷണത്തിൽ പ്രതി ചേർത്തിരിക്കുന്നത്. ചേർത്തല ഡിവൈഎസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് കേസ് അന്വേഷണം തുടരുകയാണ്. 24ന് രാത്രി വയലാർ നാഗംകുളങ്ങര കവലയിൽ എസ്.ഡി.പി.ഐ ആക്രമണത്തിലാണ് നന്ദുകൃഷ്ണ (22) വെട്ടേ​റ്റു മരിച്ചത്.