ആലപ്പുഴ: കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷന്റെ 43-ാം സംസ്ഥാന സമ്മേളനം 5,6 തീയതികളിൽ ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ കൃഷ്ണപ്രിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹാകവി അക്കിത്തം നഗറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം നടൻ ദേവൻ ഉദ്ഘാടനം ചെയ്യും. കൈതപ്രം വാസുദേവൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. കവി രാജീവ് ആലുങ്കൽ വിശിഷ്ടാതിഥിയാകും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിമാരായ പി.ജി.അജിത്ത് പ്രസാദ്, സി.പി.സനൽചന്ദ്രൻ, പ്രസിഡന്റുമാരായ ബിജു കാവിൽ, പി.പദ്മനാഭൻ എന്നിവർ പങ്കെടുക്കും. ജനറൽ കൺവീനർ പി.കൃഷ്ണപ്രിയ, അയ്യമ്പുഴ ഹരികുമാർ, ആർ.അനിൽനാഥ്, രാജേശ്വരി, ജില്ലാ ഷൺമുഖം, കെ.ജി.റാണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.