മാവേലിക്കര: തഴക്കര മൊട്ടയ്ക്കൽ ശ്രീഭദ്രാ ഭഗവതി, മഹാവിഷ്ണു ക്ഷേത്രത്തിൽ മൊട്ടയ്ക്കൽ കുടുംബക്ഷേമ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പതിനെട്ടാമത് ഉതൃട്ടാതി മഹോത്സവവും സപ്തദിന പാരായണവും 5 മുതൽ 14 വരെ നടക്കും. ക്ഷേത്രവിധി പ്രകാരമുള്ള പൂജാ ചടങ്ങുകൾക്ക് തന്ത്രി റ്റി.കെ.ശിവശർമ്മൻ മുഖ്യകാർമ്മികത്വം വഹിക്കും. യജ്ഞാചാര്യൻ ഹരിപ്പാട് വേണുജി സപ്തദിന പാരായണത്തിന് നേതൃത്വം വഹിക്കും. 5 ,6 തീയതികളിൽ രാവിലെ 7നും വൈകിട്ട് 5നും തോറ്റംപാട്ട്, 6ന് രാവിലെ 10ന് നവകം, നവകാഭിഷേകം, നൂറുപാലും. 7ന് രാവിലെ 6ന് അഖണ്ഡനാമജപയജ്ഞം, 8ന് പൊങ്കാല.14ന് വൈകിട്ട് 5ന് തഴക്കര വള്ളിയാൽത്തറയിൽ നിന്നും തുടങ്ങുന്ന താലം എഴുന്നള്ളിപ്പ് വാദ്യമേളം, മുത്തുക്കുട എന്നിവയുടെ അകന്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും.