വള്ളികുന്നം : യുവകലാസാഹിതി വള്ളികുന്നം യൂണിറ്റ് രൂപീകരണ സമ്മേളനം മേഖലാ സെക്രട്ടറി റെജി പണിക്കർ ഉദ്ഘാടനം ചെയ്തു. കെ എസ് മധു അദ്ധ്യക്ഷത വഹിച്ചു. ചാരുംമൂട് പുരുഷോത്തമൻ, മോഹനൻപിള്ള എസ്, സലീംപനത്താഴ, പി.കെ.പ്രകാശ്,ഷാജി, എം.വിജയൻപിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു കൃഷ്ണ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സലീം പനത്താഴ (പ്രസിഡന്റ്), ഹരി ആർ.പിള്ള (സെക്രട്ടറി), എസ്. മോഹനൻ പിള്ള,പി.ആർ.സതീശൻ, ഐശ്വര്യ ( വൈസ് പ്രസിഡന്റുമാർ), പി. കാർത്തികേയൻ, ആർ>സാബു ( ജോയിന്റ് സെക്രട്ടറിമാർ), പ്രമോദ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .