ആലപ്പുഴ: അനിയന്ത്രിതമായ പെട്രോൾ വില വർദ്ധനവിനെതിരെ ആലപ്പുഴ നഗരത്തിൽ എ.ഐ.വൈ.എഫ് ചക്രശൃംഖല സംഘടിപ്പിച്ചു. 100കണക്കിന് ബൈക്കുകൾ പങ്കെടുത്ത ജാഥ ജനറൽ ആശുപത്രിക്ക് മുന്നിൽ നിന്ന് ആരംഭിച്ച് ഇരുമ്പുപാലത്തിനു സമീപം പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സി.എ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം ഹുസൈൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ. ശോഭ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അസ്ലംഷാ, ഇസഹാക്ക് തുടങ്ങിയവർ സംസാരിച്ചു.എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി. ജിസ്‌മോൻ സ്വാഗതം പറഞ്ഞു.