ആലപ്പുഴ : കോഴിക്കോട് നടക്കുന്ന സെപക് താക്രോ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കും മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലേയ്ക്കുമുള്ള ജില്ലാതല സെലക്ഷൻ ട്രെയൽസ് ചേർത്തല പുത്തനമ്പലം ഭാഗ്യരാജ് ഇൻഡോർ സ്റ്റേഡിയത്തിൽ 6 ന് രാവിലെ 9 മുതൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള കായികതാരങ്ങൾ വയസ് തെളിയിക്കുന്ന രേഖകൾ സഹിതം എത്തണം.പ്രായപരിധി: ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് 1-1-2002 ന് ശേഷവും സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് 1-1-2006 ന് ശേഷവും ജനിച്ചവരായിരിക്കണം.