ആലപ്പുഴ: കേരള സർവോദയ മണ്ഡലം സംസ്ഥാന സമിതി 5, 6, 7 തിയതികളിൽ ആലപ്പുഴ ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ സംസ്ഥാനതല പഠന സദസ് നടത്തും. നാളെ വൈകിട്ട് 5.30ന് എ.എം.ആരിഫ് എം.പി സദസ് ഉദ്ഘാടനം ചെയ്യും. 6ന് മന്ത്രി പി.തിലോത്തമൻ സദസിൽ പങ്കെടുക്കുന്നവരുമായി സംവദിക്കും.