
തുറവൂർ : നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ നികർത്തിൽ തങ്കപ്പന്റെയും രത്നമ്മയുടെയും മകൻ അജയകുമാർ (ചേട്ടപ്പൻ -39) ആണ് മരിച്ചത്.ദേശീയപാതയിൽ വയലാർ പുതിയകാവ് ക്ഷേത്രത്തിന് സമീപം ഫെബ്രുവരി 27 ന് രാത്രി എട്ടിനായിരുന്നു അപകടം. റോഡരികിൽ നിൽക്കുകയായിരുന്ന അജയകുമാറിനെ നിയന്ത്രണം തെറ്റിയ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം സംസ്കാരം നടത്തും.