kulanjikarazhma

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ കുളഞ്ഞിക്കാരാഴ്മ 3711 -ാം നമ്പർ ശാഖായോഗം ഗുരുക്ഷേത്രത്തിലെ 25-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം കോടുകുളഞ്ഞി വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഗുരുഹവനം, കലശ പൂജ, കലശ അഭിഷേകം എന്നിവ സ്വാമിയുടെയും ജയദേവൻ ശാന്തിയുടെ നേതൃത്വത്തിൽ നടത്തി. തുടർന്ന് ഗുരുധർമ പ്രഭാഷണം നടന്നു. വൈകിട്ട് 4 മുതൽ ശാഖായോഗ പ്രസിഡന്റ് എം. ഉത്തമൻ, വിവേകാനന്ദൻ, ശാഖായോഗം വൈസ് പ്രസിഡന്റ് വി. പ്രദീപ് കുമാർ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാസംഘം പ്രസിഡന്റ് സുജാ സരേഷ്, സെക്രട്ടറി ലത ഉത്തമൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരദേവ സഹസ്ര നാമാർച്ചന എന്നിവ നടത്തി.