
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിതരണം നടത്തുന്ന ആലപ്പുഴ കുടുവെള്ള പദ്ധതിയിലെ അമ്പലപ്പുഴ- തിരുവല്ല ഭാഗത്തെ പൈപ്പുകളിലുണ്ടായ തകരാറുകൾ നാളെ പൂർത്തിയാക്കി പമ്പിംഗ് പുനരാരംഭിക്കും. തകഴിയിലെ പൈപ്പ് ചോർച്ചക്ക് ദ്രുത ഗതിയിൽ ശാശ്വത പരിഹാരം സ്വീകരിക്കുവാൻ ജില്ലാ കളക്ടർ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകി. കളക്ടറുടെ നേതൃത്വത്തിൽ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ ജല വിതരണം തടസം നേരിടുന്നതിനാൽ മൂന്ന് ടാങ്കറുകളിലായി കുടിവെള്ളം വിവിധ ഇടങ്ങളിൽ ലഭ്യമാക്കുന്നതിനു പുറമെ രണ്ടു ടാങ്കറുകളിൽ കൂടി കുടിവെള്ളമെത്തിക്കാൻ വേണ്ട നടപടികൾ വാട്ടർ അതോറിട്ടി സ്വീകരിച്ചു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് തകരാറിലായ
അന്തർദ്ദേശീയ നിലവാരത്തിൽ നിർമ്മിച്ച അമ്പലപ്പുഴ-തിരുവല്ല റോഡ് നിർമ്മിക്കുന്നതിനായി പൊതുമരാമത്തു വകുപ്പിന് 17 ലക്ഷം രൂപ വാട്ടർ അതോറിട്ടി നൽകണം. ഇതിനായി വേണ്ട നടപടികൾക്കായി ജില്ലാ കളക്ടർക്ക് കത്ത് നൽകാൻ വാട്ടർ അതോറിട്ടിക്ക് കളക്ടർ നിർദ്ദേശം നൽകി.യോഗത്തിൽ കേരള വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ സി. വി സുനിൽകുമാർ, വാട്ടർ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എ. ഷീജ, പൊതുമരാമത്തു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനീയർ മോളമ്മ തോമസ്, പൊതുമരാമത്തു വകുപ്പ് ഡി.ഇ.ഇ വി ബിജു, എ.ഡി.പി കെ. സിദ്ധിഖ് എന്നിവർ പങ്കെടുത്തു.