ആലപ്പുഴ: ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ടി.ടി.ഉമ്മൻസാർ തുരുത്തുമാലിൽ സ്മാരക അഖില കേരള വോളിബാൾ ടൂർണമെന്റ് 7 മുതൽ 14 വരെ കുന്നംകരി മോഴച്ചേരി ഫാക്ടറി ഫ്ളഡ്ലിറ്റ് മൈതാനത്ത് നടക്കും. ഒന്നാംസ്ഥാനക്കാർക്ക് 25000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും സമ്മാനം നൽകും. 7 ന് വൈകിട്ട് 6 ന് വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് കെ.ഷാജി കിഴക്കേടം അദ്ധ്യക്ഷത വഹിക്കും. 14 ന് സമാപന സമ്മേളനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിശ്വഭരൻ ഉദ്ഘാടനം ചെയ്യും. സമ്മാനദാനം ദൂരദർശൻ വാർത്താവിതരണ കേന്ദ്രം മേധാവി അജയ് ജോയി നിർവഹിക്കും.വാർത്താ സമ്മേളനത്തിൽ കെ.ഷാജി കിഴക്കേടം,കെ.ആർ.സജീവ്,പി..കെ.പ്രഭാസ്,കെ.ബി.മോഹനൻ,വി.എം.ഷൈൻ,ആർ.രാജേന്ദ്രൻ,അരുൺ സുധാകരൻ എന്നിവർ പങ്കെടുത്തു.