അമ്പലപ്പുഴ: അമ്പലപ്പുഴയിലെ അമ്മവീട്ടിലേക്കു അമ്മാവനുമൊത്ത് പോകുകയായിരുന്ന ആലപ്പുഴ സ്വദേശിയായ 8 വയസുകാരിയുടെ ഒരു പവൻ മാല പിന്നിൽ നിന്നു സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്തു. അമ്പലപ്പുഴ ആമയിട ഞൊണ്ടിമുക്കിൽ നിന്നു വലത്തോട്ടുള്ള റോഡിൽ 2 കി.മീറ്റർ ദൂരത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. അമ്മാവൻ സമീപത്തെ കടയിലേക്കു മാറിയപ്പോഴാണ് പിന്നിൽ നിന്നു സ്കൂട്ടറിൽ എത്തിയ ആൾ കുട്ടിയുടെ മാല പൊട്ടിച്ച് കടന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.