ആലപ്പുഴ:അദ്ധ്യാപകനും സർവകലാശാല സിൻഡിക്കേറ്റ് മെമ്പറുമായിരുന്ന കോട്ടുർ ബി.സുശീലന്റെ നിര്യാണത്തിൽ നങ്ങ്യാർകുളങ്ങര പൗരാവലി അനുശോചിച്ചു . എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു, ബി.ബാബുപ്രസാദ്, അഡ്വ ബി.രാജശേഖരൻ, എം.എം.ബഷീർ, സുഹൈൽ വയലിത്തറ, എം.കെ.വിജയൻ ,പൂപ്പള്ളി മുരളി, എസ്.വിനോദ് കുമാർ, കെ.എസ്.ഹരികൃഷ്ണൻ, സഹദേവൻ നമ്പിടിക്കുളങ്ങര, വാസുദേവൻ നായർ എന്നിവർ സംസാരിച്ചു. ഇല്ലത്ത് ശ്രീകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.