മാവേലിക്കര- ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹകാരി സംഗമം നാളെ ഉച്ചക്ക് 2ന് ചെന്നിത്തല മഹാത്മാ പബ്ലിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ ഐ.സി.എസ്.സി, സി.ബി.എസ്.സി, കേരള സിലബസ്സിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് സഹകരണ പുരസ്കാരം വിതരണം ചെയ്യും. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അദ്ധ്യക്ഷനാവും.