പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീമാത്താനം ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ വൈകിട്ട് 7.30 ന് ക്ഷേത്രാചാര്യൻ അശോകൻ തന്ത്രി കൊടിയേറ്റും. 14 ന് വടക്ക് പുറത്ത് മഹാകരുതിയും ആറാട്ടോടും കൂടി സമാപിക്കും. 7 ന് വെളുപ്പിന് 4 മുതൽ വിശേഷാൽ വൈദിക ചടങ്ങുകൾ 9 ന് ദേവീമാഹാത്മ്യപാരായണം, വൈകിട്ട് 5 ന് പറകൊട്ടിപ്പാട്ട്. 8 ന് ഉപദേവതകൾക്ക് നവകം, പഞ്ചഗവ്യം. 9 മുതൽ 12 വരെ രാവിലെ 9 മുതൽ നാരായണീയ പാരായണവും, വൈദിക ചടങ്ങുകളും. 13 ന് പള്ളിവേട്ട മഹോത്സവം.14 ന് ആറാട്ട് മഹോത്സവം. അരിക്കൂത്ത്, നീന്ത്, അടിമ തുടങ്ങിയ വഴിപാടുകൾ, വൈകിട്ട് 4 ന് അങ്ങാടി വരവ്, 7.30 ന് ആറാട്ട്. പി.വി.സത്യശീലൻ, പി.കെ.ചന്ദ്ര ബോസ്, കെ.എസ്.സുജിത്ത്, എ.പി.പ്രതീഷ് കുമാർ, കെ.എം.അനിരുദ്ധൻ എന്നിവർ ഉത്സവത്തിന് നേതൃത്വം നൽകും.