ചേർത്തല: വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 13ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 6ന് രാവിലെ 9നും 10നും മദ്ധ്യേ തന്ത്രി മോനാട്ട് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 4ന് കാഴ്ച ശ്രീബലി,രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്. 7നും 8നും വൈകിട്ട് 4ന് കാഴ്ചശ്രീബലി, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 9ന് രാവിലെ 8ന് ശ്രീബലി, ഉച്ചയ്ക്ക് 12ന് ഉത്സവ ബലി (വടക്കിനകം), 2ന് ഉത്സവബലിദർശനം. 10ന് ഉച്ചയ്ക്ക് 12ന് തെക്കിനകത്ത് ഉത്സവബലി ദർശനം, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്. 11ന് മഹാശിവരാത്രി, രാവിലെ 11ന് ആയിരേകുടം ജലഭിഷേകം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 12ന് ശിവരാത്രി പൂജ. 12ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി. 13ന് രാവിലെ 8 മുതൽ കലശപൂജാദികവ, രാത്രി 8.30ന് ആറാട്ട് പുറതാട്,12ന് ആറാട്ട് വരവ്, വലിയകാണിക്ക.