ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി ദേശീയ നയരേഖ പിൻവലിക്കണമെന്നും കേന്ദ്ര മത്സ്യ ബന്ധന നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഇന്ന് മത്സ്യ തൊഴിലാളി സംരക്ഷണ സദസ് സംഘടിപ്പിക്കും. 4 ന് തുമ്പോളിയിൽ സംഘടിപ്പിക്കുന്ന സദസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. കടലിലും തീരദേശത്തും വൻതോതിലുള്ള വിദേശ മൂലധനം അനുവദിക്കുന്നതിനായി പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി ദേശീയ നയരേഖ മത്സ്യ മേഖലയ്ക്ക് ആപത്താണെന്ന് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനനും ജനറൽ സെക്രട്ടറി വി.സി.മധുവും പറഞ്ഞു.