ആലപ്പുഴ: കൊവിഡ് വ്യാപനം മൂലം നഷ്ടത്തിലായ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയ്ക്ക് ഇന്ധന സബ്‌സിഡിയും റോഡുനികുതിയിൽ ഇളവും ഡീസലിൽ നിന്നു സി.എൻ.ജിയിലേക്ക് മാറ്റാൻ അഞ്ച് ലക്ഷംരൂപ സബ്‌സിഡിയോടുകൂടി പലിശരഹിത വായ്പയും ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സംയുക്ത നീക്കം അടിയന്തിരമായി ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം.നാസർ, എൻ.സലിം, ടി.പി.ഷാജിലാൽ, ബിജു ദേവിക, റിനു സഞ്ചാരി എന്നിവർ പങ്കെടുത്തു.