അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ 8,9 വാർഡുകളുടെ കിഴക്കൻ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതായിട്ട് മാസങ്ങൾ. വേനൽ കനത്തതോടെ കുടിവെള്ളമി​ല്ലാതെ ഏറെ ബുദ്ധി​മുട്ടുകയാണ് പ്രദേശവാസി​കൾ. വാട്ടർ അതോറിട്ടി​,പഞ്ചായത്ത് അധികൃതർ എന്നിവർക്ക് നിരവധി തവണ പരാതി നൽകി​യി​ട്ടും പരിഹാരം കണ്ടെത്താനായി​ട്ടി​ല്ലെന്ന് നാട്ടുകാർ പരാതി​പ്പെട്ടു. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ദേശിയ മനുഷ്യാവകാശ സമിതി ജില്ലാ കമ്മി​റ്റി ആവശ്യപ്പെട്ടു. അല്ലെങ്കി​ൽ ജനകീയ സമരത്തിന് സംഘടന നേതൃത്വം നൽകുമെന്ന് ജില്ലാ ഭാരവാഹികളായ കരുമാടി മോഹനൻ. വി.ഉത്തമൻ, ചമ്പക്കുളം രാധാകഷ്ണൻ എന്നിവർ പറഞ്ഞു.