
അമ്പലപ്പുഴ: ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് പറവൂർ വാട്ടർ വർക്സിനു സമീപം ഫാത്തിമ കോട്ടേജിൽ മുഹമ്മദ് അബ്ദുള്ളയുടെ മകൻ അഫ്സൽ(47) ആണ് മരിച്ചത്. മുട്ടാർ ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാർക്കാണ്. വീടിന് സമീപം സുഹൃത്തിന്റെ പറമ്പിൽ ഷട്ടിൽ കളിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി 9 ഓടെയാണ് കുഴഞ്ഞു വീണത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിജി. മക്കൾ: ഫാത്തിമ, ഇഷാന, ഇഷാൻ.